പൂവത്തിളപ്പ്: അകലക്കുന്നം പഞ്ചായത്ത് ലഹരിവിരുദ്ധ ദിനത്തിൽ കരുതൽ-2025 കോൺക്ലേവ് സംഘടിപ്പിച്ചു. പള്ളിക്കത്തോട് പോലീസ്സ്റ്റേഷൻ എസ്എച്ച്ഒ റെയ്നോൾഡ് പി. ഫെർണാണ്ടസ്, അസിസ്റ്റന്റ് എക്സൈസ് ഓഫീസർ കെ.എൻ. അജിത് കുമാർ, മണലുങ്കൽ സ്കൂൾ മാനേജർ ഫാ. തോമസ് ആയിലുക്കുന്നേൽ,
താലൂക്ക് മെഡിക്കൽ ഓഫീസർ കെ.എ. മനോജ്, എഇഒ ഡോ. കെ.ആർ. ബിന്ദു, കൗൺസിലർ സിമി പീറ്റർ എന്നിവർ വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം മോഡറേറ്ററായിരുന്നു.
പ്രസിഡന്റ് സിന്ധു അനിൽകുമാർ, ആർജിഎസ്എ കോഓർഡിനേറ്റർ ആശിഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബാബു എന്നിവർ പ്രസംഗിച്ചു.